തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍ത്തവ കാലത്ത് അയിത്തം കല്‍പ്പിച്ച് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന രീതി പൂര്‍ണ്ണമായി മാറിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 

ആര്‍ത്തവ കാലത്ത് സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന പ്രവണതകള്‍ ഇന്നും നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രസവ അവധി പോലെ ആര്‍ത്തവ അവധി യും സ്ത്രീകളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുന്ന ഷീ പാഡ് പദ്ധതി വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് അവധി സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കെ.എസ്. ശബരീനാഥന്‍ എംഎല്‍എയാണ്.