കണക്കിലും ക്രിസ്റ്റ്യാനോ അല്‍പം മുന്നിലാണ്. കരിയറില്‍ ഒന്നാകെ 124 പെനാല്‍റ്റിയാണ് ക്രിസ്റ്റ്യാനോ തൊടുത്തത്.
ഇറാനെതിരേ പോര്ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്ഡോ പെനാല്റ്റി നഷ്ടപ്പെടുത്തിയതോടെ ഏറ്റവും കൂടുതല് സന്തോഷിച്ചിട്ടുണ്ടാവുക മെസി ആരാധകര് തന്നെയായിരിക്കും. കാരണം ആദ്യ മത്സരത്തില് തന്നെ അര്ജന്ൈന് ഇതിഹാസതാരം അത്രത്തോളം പരിഹസിക്കപ്പെട്ടിരുന്നു. ഐസ്ലന്ഡിനെതിരേ മെസിയുടെ പെനാല്റ്റി നഷ്ടം ഏറെ സമ്മര്ദ്ദത്തിലാക്കിയത് മെസിയെയാണ്.
മെസിയാവട്ടെ അന്ന് സമ്മര്ദ്ദത്തിലായതാണ് പിന്നീട് മോചിതനാവാനാന് സാധിച്ചിട്ടില്ല. അടുത്തകാലത്ത് മെസിയുടെ പെനാല്റ്റി പല തവണ ഗോള് കീപ്പര് തടുത്തിടുന്നത് നമ്മള് കണ്ടിട്ടുണ്ട്. കോപ്പ് അമേരിക്ക ഫൈനലില് ഒരെണ്ണം ബാറിന് മുകളിലൂടെ പറന്നു. പിന്നീടങ്ങോട് മെസി പെനാല്റ്റി അടിക്കാനൊരുങ്ങുമ്പോല് കണ്ണു പൊത്താത്ത മെസി ആരാധകര് ചുരുക്കമാണ്.
എന്നാല് ചില കണക്കുകള് നോക്കാം. പെനാല്റ്റിയിലെ കണക്കുകള്. മൊത്തം കരിയറിലെ കാര്യമാണ് പറയുന്നത്. കണക്കിലും ക്രിസ്റ്റ്യാനോ അല്പം മുന്നിലാണ്. കരിയറില് ഒന്നാകെ 124 പെനാല്റ്റിയാണ് ക്രിസ്റ്റ്യാനോ തൊടുത്തത്. ഇതില് 104 ഗോളുകള് താരം നേടി. നഷ്ടമാക്കിയത് 20. ഇനി ലിയോണല് മെസിയുടെ കാര്യം. 103 പെനാല്റ്റികളാണ് അര്ജജന്റൈന് നായകന് തൊടുത്തത്. 79 തവണ ലക്ഷ്യം കാണാന് താരത്തിനായി. 24 പെനാല്റ്റികള് നഷ്ടമാക്കുകയും ചെയ്തു.
