1998, 2002, 2006 ലോകകപ്പുകളില്‍ അര്‍ജന്‍ീനയ്ക്കായി കളിച്ച താരമാണ് ക്രസ്പോ.
സെന്റ് പീറ്റേഴ്സ്ബര്ഗ്: ലിയോണല് മെസി 2018 ലോകകപ്പ് അര്ഹിക്കുന്നുവെന്ന് മുന് അര്ജന്റൈന് സ്ട്രേക്കര് ഹെര്നന് ക്രസ്പോ. 1998, 2002, 2006 ലോകകപ്പുകളില് അര്ജന്ീനയ്ക്കായി കളിച്ച താരമാണ് ക്രസ്പോ.
മെസി ലോകകപ്പ് നേടുന്നത് ഞങ്ങള് എല്ലാവരും ആഗ്രഹിക്കുന്നു. അയാള് അത് അര്ഹിക്കുന്നു. എന്നാല് അര്ജന്റീനയുടെ ദേശീയ ജര്മനി, സ്പെയ്ന് ടീമുകളോട് മത്സരിക്കാന് മാത്രം ശക്തരല്ല. ഈ രണ്ട് ടീമുകളാണ് ലോകകപ്പിലെ ഫേവറൈറ്റുകള്. ക്രസ്പോ പറഞ്ഞു.
ലോകകപ്പിന് യോഗ്യത നേടിയതില് മെസിയോട് കടപ്പെട്ടിരിക്കുന്നു. മെസിയില്ലാതെ ഒരിക്കലും റഷ്യയിലേക്ക് യോഗ്യത നേടാന് പോലും അര്ജന്റീനയ്ക്ക് സാധിക്കില്ലായിരുന്നുവെന്നും മുന്താരം കൂട്ടിച്ചേര്ത്തു. ജൂണ് 16ന് ഐസ്ലന്ഡിനെതിരേയാണ് അര്ജന്റീനയുടെ ആദ്യമത്സരം.
