രാജ്യത്ത് വലിയ കോളിളക്കം തീർക്കുകയാണ് മീ ടൂ വെളിപ്പെടുത്തലുകൾ. മാധ്യമ രംഗത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം നടന്നു. പാർലമെന്‍റ് സ്ട്രീറ്റിലാണ് പ്രതിഷേധം.

ദില്ലി: രാജ്യത്ത് വലിയ കോളിളക്കം തീർക്കുകയാണ് മീ ടൂ വെളിപ്പെടുത്തലുകൾ. മാധ്യമ രംഗത്തെ ലൈംഗികാതിക്രമങ്ങൾക്കെതിരെ ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം നടന്നു. പാർലമെന്‍റ് സ്ട്രീറ്റിലാണ് പ്രതിഷേധം. കേന്ദ്ര സഹമന്ത്രി എം.ജെ.അക്ബർ ഉൾപ്പടെ മാധ്യമരംഗത്തെ നിരവധി പ്രമുഖർക്കെതിരെ പരാതിയുമായി സ്ത്രീകൾ രംഗത്തെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.

അതേസമയം, കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെയുള്ള മീ ടു ആരോപണം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കുമെന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി. മീ ടൂ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതിക്ക് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം രൂപം നൽകും. നിരവധി വനിത മാധ്യമ പ്രവര്‍ത്തകരാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരെ മീ ടൂ ക്യാമ്പെയ്നിലൂടെ ആരോപണം ഉന്നയിച്ചത്. എല്ലാ ആരോപണങ്ങളും ശരിയാകണമെന്നില്ല എന്ന് ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞു.