കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ജനുവരി എട്ട്, ഒൻപത് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. ഈ തീയതികള്‍ ദേശീയപണിമുടക്ക് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.