ദില്ലി: സൈബര്‍ തട്ടിപ്പും തീവ്രവാദവും അടിയന്തിര പ്രാധാന്യത്തോടെ തടയാന്‍ രാജ്യത്തെ ആഭ്യന്തര വകുപ്പിന് കീഴില്‍ രണ്ട് വിഭാഗങ്ങള്‍ കൂടി രൂപീകരിച്ചു. കൗണ്ടര്‍ ടെററിസം ആന്റ് കൗണ്ടര്‍ റാഡിക്കലിസം (CTCR) , സൈബര്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി (CIS) എന്നീ രണ്ട് വിഭാഗങ്ങളാണ് രൂപീകരിച്ചിരിക്കുന്നത്. 

പ്രത്യേക സാഹചര്യങ്ങളില്‍ മതമൗലീകവാദം, തീവ്രവാദം എന്നിവ തടയാനുമാണ് സി.ടി.സി.ആര്‍ ലക്ഷ്യമിടുന്നത്. സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്ന സാഹചര്യത്തില്‍ അത് തടയാനാണ് സിഐഎസ് പ്രാമുഖ്യം നല്‍കുക. നിലവില്‍ ആഭ്യന്തര വകുപ്പിന് കീഴില്‍ ഇന്റേണല്‍ സെക്യൂരിറ്റി(IS)-ഒന്ന്, രണ്ട്, മൂന്ന് എന്നീ വിഭാഗങ്ങളാണുള്ളത്.