ജോ ജാക്സണ്‍ അന്തരിച്ചു

പോപ് ഗായകന്‍ മൈക്കിള്‍ ജാക്സന്‍റെ പിതാവ് ജോ ജാക്‌സന് അന്തരിച്ചു. 89 വയസ്സായിരുന്നു. പാന്‍ക്രിയാറ്റിക് കാന്‍സറിനെത്തുടര്‍ന്ന് ലാസ് വേഗാസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജോ ജാക്സന്‍. കൊച്ചുമകന്‍ ടാജ് ജാക്സനാണ് മരണ വാര്‍ത്ത ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. 1965 ല്‍ ജോ ജാക്‌സണ്‍ തുടങ്ങിവച്ച സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ ജാക്‌സണ്‍ പോപ് സംഗീതത്തിലേക്ക് ചുവടുവയ്ക്കുന്നത്. 

1928ല്‍ അമേരിക്കയിലെ ഫൗണ്ടന്‍ ഹില്ലിലാണു ജോ ജാക്സണ്‍ ജനിച്ചത്. മൈക്കിൾ ജാക്സന്റെ ഒൻപതാം ചരമവാർഷികത്തിന് രണ്ടു ദിവസത്തിനു ശേഷമാണ് പിതാവിന്‍റെയും മരണം. 2009 ജൂൺ 25 നായിരുന്നു മൈക്കിൾ ജാക്സൻറെ അകാല വിയോഗം.