ഇടുക്കി: വണ്ടിപ്പെരിയാറില്‍ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തില്‍ മധ്യവയസ്‌ക്കനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.രാജമുടി സ്വദേശിഷാജി (52) യെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ മുതല്‍ ഷാജിയെ കാണാന്‍ ഇല്ലയിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് അന്വഷണം ആരംഭിച്ചു. മൃതദേഹത്തിന് സമീപത്തു നിന്നും നാടന്‍ തോക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.