കഴിഞ്ഞ വർഷം നവംബർ 18ന് രാത്രി ഏഴുമണിക്കായിരുന്നു പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ വീടിനടുത്തുവെച്ച് ജിഷയുടെ അമ്മ രാജേശ്വരിയെ ബൈക്കിടിച്ചത്. സംഭവത്തിൽ ആസാം നൗഗാവ് സ്വദേശി ആനാർ ഹസനെതിരെ പൊലീസ് കേസെടുത്തു. സംഭവം ദിവസം കൊല്ലപ്പെട്ട ജിഷയായിരുന്നു ഓടിയെത്തി ബൈക്ക് തടഞ്ഞ് നി‍ത്തുകയും താക്കോൽ പിടിച്ചുവാങ്ങുകയും അനാർ ഹസനെ പൊലീസിൽ ഏൽപിക്കുകയും ചെയ്തത്. 

എന്നാൽ ജിഷ കൊല്ലപ്പെട്ട ദിവസം പ്രതിയായ അമീറുൾ തന്‍റെ സുഹൃത്തായ ആസാം സ്വദേശി അനാറിന്‍റെ പെരുന്പാവൂരിലെ മുറിയിൽപ്പോയി മദ്യപിച്ചെന്നാണ് പൊലീസ് പറയുന്നത്. നീയൊരാണാണെങ്കിൽ പോയി പകരം ചോദിക്കാൻ അമീറുളളിനെ പ്രകോപിപ്പിച്ച് പറഞ്ഞയതും ഇതേ അനാ‍ർ തന്നെയാണ്. 

അടുത്തിടെ ആസാമിലേക്ക് പോയ ഇയാളെ അവിടെവെച്ച് പൊലീസ് ചോദ്യം ചെയ്തെങ്കിലും തൊട്ടടുത്ത ദിവസം കാണാതായി. ജിഷയുടെ അമ്മയെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച അനാറും പ്രതി അമീറുളളിന്‍റെ സുഹൃത്തായ അനാറും ഒരാഴ തന്നെയാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

രണ്ടുപേരും ഒരേ നാട്ടുകാരാണ് എന്നതും സംശയം കൂടുതൽ വർ‍ധിപ്പിക്കുന്നു. ഒളിവിൽപ്പോയ അനാറിനെ കണ്ടെത്തി ചോദ്യം ചെയ്താലേ കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസും അറിയിച്ചു.