വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും കയറ്റി രാവിലെ സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്

ലക്ക്നൗ: ഉത്തര്‍പ്രദേശില്‍ സ്കൂൾ വാന്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്കും അധ്യാപികയ്ക്കും ദാരുണാന്ത്യം. അനയ എന്ന വിദ്യാര്‍ത്ഥിക്കും അധ്യാപികയായ നിഷ(30) ക്കുമാണ് ജീവന്‍ നഷ്ടമായത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ അമരോഹ ജില്ലയിലെ ഹാസന്‍പൂര്‍-ഗജ്റൗള റോഡിലാണ് അപകടം നടന്നത്. വിദ്യാര്‍ത്ഥി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചുവെന്നും അധ്യാപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.

പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ്. രാവിലെ 7.20 നാണ് അപകടം നടന്നത്. സഹ്സോലിയിലെ ഇന്‍റര്‍നാഷണല്‍ പബ്ലിക്ക് സ്കൂളിലെ വാനാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ത്ഥികളെയും അധ്യാപകരേയും കയറ്റി രാവിലെ സ്കൂളിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. പരിക്കേറ്റവരില്‍ 13 പേര്‍ വിദ്യാര്‍ത്ഥികളാണ്. ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

YouTube video player