കോടികൾ പൊടിച്ചുള്ള വിവാഹത്തിനെതിരെ പൊതുപ്രവർത്തകനായ നരസിംഹ മൂർത്തി ആദായനികുതി വകുപ്പിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് റെഡ്ഡിയുടെ രണ്ട് ഖനന കമ്പനി ഓഫീസുകളിൽ പരിശോധന നടത്തിയത്.

ആംഡംബര വിവാഹത്തിന്റെ വിശദാംശങ്ങൾ ആരാഞ്ഞ് പതിനാറ് ചോദ്യങ്ങളടങ്ങിയ ഒരു ചോദ്യാവലി ആദായ നികുതി വകുപ്പ് റെഡ്ഡിക്ക് നൽകി. ഇന്ന് രാത്രി വരെ മാത്രമാണ് ബെല്ലാരിയിൽ തങ്ങുന്നതിന് അനധികൃത ഖനന കേസിൽ ജാമ്യത്തിലുള്ള റെഡ്‍ഡിക്ക് കോടതി അനുമതി നൽകിയിരിക്കുന്നത്.