ദില്ലി: ഇന്ത്യയ്ക്കായി നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന സാന്റയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍. ഇന്ത്യയില്‍ വെള്ളത്താടിയുള്ള വൃദ്ധന്‍ ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നുള്ള ബി.ജെ.പി നേതാവ് മനീഷ് തിവാരിയുടെ ട്വീറ്റിന് മറുപടിയായാണ് ആനന്ദ് കുമാറിന്റെ വാക്കുകള്‍.

ക്രിസ്മസ് പിറ്റന്നായിരുന്നു മോദിയെയും സാന്റയെയും താരതമ്യം ചെയ്ത് മനീഷ് തിവാരി ട്വീറ്റ് ചെയ്തത്. ലോകമെങ്ങും ഈ സമയം വെള്ളത്താടിയുള്ള പ്രായമായ ഒരാൾ വീടുകളിലേക്ക് വന്ന് പെട്ടികളില്‍ പണം നിറയ്ക്കുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഇന്ത്യയിൽ പ്രായമായ വെള്ളത്താടിയുള്ള ഒരാൾ ടെലിവിഷനിലൂടെ വീടുകളിൽ കയറി കൊള്ളയടിക്കുകയാണെന്നായിരുന്നു പ്രധാനമന്ത്രിയെ ലക്ഷ്യംവെച്ച് മനീഷ് തിവാരിയുടെ ട്വീറ്റ്. ഇന്ന് ഡല്‍ഹിയില്‍ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആനന്ദ് കുമാര്‍ ഇതിന് മറുപടി പറഞ്ഞത്. കഴിഞ്ഞ മൂന്നര വര്‍ഷമായി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി മോദി കഠിനാധ്വാനം ചെയ്തുവെന്നും നല്ല വാര്‍ത്തകള്‍ കൊണ്ടുവരുന്ന സാന്റയാണ് അദ്ദേഹമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.