മലപ്പുറം: ജിഷ്ണുവിന്റെ കുടുംബം നടത്തുന്ന ആസൂത്രിത സമരത്തിന്റെ ലക്ഷ്യം പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍. ഈ സമരം ചില ആലോചനയുടെ ഭാഗമാണെന്നും കൂടുതല്‍ അമ്മമാര്‍ സമരത്തിലേക്ക് വരുന്നത് അതിന്റെ ഭാഗമാണെന്നും ജി സുധാകരന്‍ മലപ്പുറത്ത് ഏഷ്യാനെറ്റ്‌ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലപ്പുറം ഉപതെരഞ്ഞെടുപ്പാണ് എല്ലാ പ്രശ്‌നത്തിനും കാരണം. ബിജെപിയെ സഹായിക്കാനാണ് ഈ സമരം. കോടതിയാണ് പ്രതികളെ സംരക്ഷിക്കുന്നത്, സര്‍ക്കാരല്ല. രണ്ടും മൂന്നും പ്രതികളെ അറസ്റ്റ് ചെയ്ത് വേണമെങ്കില്‍ ജിഷ്ണുവിന്റെ അമ്മയെ കാണിച്ചിട്ടേ ജയിലിലേക്ക് അയക്കൂ എന്നും ജി സുധാകരന്‍ മലപ്പുറത്ത് പറഞ്ഞു.

കോടതിയാണ് ജിഷ്ണുപഠിച്ച കോളേജിലെ പ്രിന്‍സിപ്പലിനെയും മാനേജരെയും സംരക്ഷിക്കുന്നത്. അമ്മയെക്കൊണ്ട് സമരം ചെയ്യിക്കുന്നത് പിണറായി സര്‍ക്കാരിനെഅട്ടിമറിക്കാനാണ്. ആലപ്പുഴയില്‍ 17 കാരനെ ആര്‍എസ്എസ്സുകാര്‍ അടിച്ച് കൊന്നപ്പോള്‍ ആ അമ്മ ഒരു ബഹളവും ഉണ്ടാക്കിയില്ല. അതാണ് യഥാര്‍ത്ഥ ദുഃഖം. സര്‍ക്കാരിനെ എതിര്‍ക്കാന്‍ വന്നാല്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാവില്ലെന്നും ജി സുധാകരന് പറഞ്ഞു.