ആലപ്പുഴയിലെ അരൂര്‍ മുതല്‍ കായംകുളം വരെ അയ്യായിരം കുഴികള്‍ താന്‍ എണ്ണിയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് വേസ്റ്റാണെന്ന് നാട്ടുകാര്‍ പറയുന്നതെന്നും. ആറുമാസം മുമ്പ് ടാര്‍ ചെയ്ത ദേശീയപാത വരെ പൊട്ടിപ്പൊളിഞ്ഞതിനെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വെറും ആറുമാസം മുമ്പ് ടാര്‍ ചെയ്ത ദേശീയ പാത തകര്‍ന്നു കിടക്കുകയാണ്. ഇതുകൊണ്ടാണ് പൊതുമരാമത്ത് വകുപ്പിനെതിരെ ജനങ്ങള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. റോഡ് തകര്‍ന്നതിനെക്കുറിച്ച് എഞ്ചിനീയറോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അരൂര്‍ മുതല്‍ കായംകുളം വരെ മാത്രം 5000 കുഴികളാണ് റോഡിലുള്ളതെന്നു കായംകുളത്തെ പൊതുചടങ്ങില്‍ സംസാരിക്കവെ ജി സുധാകരന്‍ പറഞ്ഞു.