ആര്‍ പി ഐ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാംദാസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രവീണിനെ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലാണ് പ്രവീണിനെ പൊലീസിന് കൈമാറിയത്. ആക്രമിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ആശുപത്രിയിലാക്കിയിട്ടുണ്ട്.

മുംബൈ: കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അത്താവലെയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മുംബൈയിലെ അംബര്‍നാഥ് ടൗണില്‍ പൊതുപരിപാടിക്കെത്തിയപ്പോഴാണ് രാംദാസിന് നേരെ അതിക്രമം ഉണ്ടായത്. പ്രവീണ്‍ ഗോസ്വാവി എന്നയാള്‍ മന്ത്രിയുടെ മുഖത്തടിക്കാനും കയ്യേറ്റം ചെയ്യാനും ശ്രമിക്കുകയായിരുന്നു.

ആര്‍ പി ഐ പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ രാംദാസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രവീണിനെ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മര്‍ദ്ദനമേറ്റ് അവശനിലയിലാണ് പ്രവീണിനെ പൊലീസിന് കൈമാറിയത്. ആക്രമിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Scroll to load tweet…