മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു എന്നത് ശ്രദ്ധേയമാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍, എംഎ ആരിഫ് എംഎല്‍ എ, എന്നിവരാണ് ശുചീകരണത്തില്‍ സജീവമായി പങ്കാളികളാകുന്നത്..
മഹാശുചീകരണത്തില്‍ മന്ത്രിമാരുമുണ്ട്. പ്രളയം അവസാനിച്ചിച്ചും അതിന്‍റെ കെടുതികള്‍ ഇപ്പോഴും കേരളത്തെ പിന്‍തുടരുന്നുണ്ട്. വീടുകളും വീട്ടുസാധനങ്ങളും മിക്കവയും നശിച്ചും ഒഴുകിയും പോയി. അവശേഷിക്കുന്നവ ഉപയോഗിക്കാന്‍ സാധിക്കാത്ത വിധത്തിലാണുളളത്. മഹാശുചീകരണത്തിലൂടെ മാത്രമേ അവശേഷിക്കുന്നവയെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കൂ എന്ന് തിരിച്ചറിഞ്ഞ് അതിനുള്ള പരിശ്രമത്തിലാണ് ജനങ്ങള്‍. മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വീടുകളിലെ മഹാശുചീകരണം ഇന്ന് തുടങ്ങും. രണ്ട് ദിവസം കൊണ്ട് അന്‍പതിനായിരം വീടുകള്‍ ശുചിയാക്കുകയാണ് ലക്ഷ്യം. അറുപതിനായിരത്തിലധികം ആളുകളാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്നത്.

ഇതില്‍ പതിനായിരം പേര്‍ ആലപ്പുഴക്ക് പുറത്തുള്ള ജില്ലകളില്‍നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളായിരിക്കും. വീടുകള്‍ ശുചിയാക്കി അതിലേക്ക് ആളുകളെ പുനരധിവസിപ്പിക്കുക എന്നതാണ് മഹാശുചീകരണം വഴി ലക്ഷ്യമാക്കുന്നത്.
