പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍

മുക്കം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് അഗസ്ത്യന്‍മൂഴി സ്വദേശി അഫ്‌നാസിനെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് 23 വയസുണ്ട്. താമരശ്ശേരി ഡി.വൈ.എസ് പി. നടത്തിയ അന്വേഷണശേഷമാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കസ്റ്റഡിയില്‍ വിട്ടു.

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് 16-ാം തിയതിയാണ് പ്രസവിക്കുന്നത്. പ്രസവശേഷമാണ് വീട്ടുകാരും അയല്‍വാസികളും കുട്ടി ഗര്‍ഭിണിയായിരുന്നു എന്ന വിവരം തന്നെ അറിയുന്നത്. എസ്.സി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

തലേ ദിവസത്തെ രണ്ടു പരീക്ഷ എഴുതിയ ശേഷം വീട്ടില്‍ വന്നപ്പോഴാണു വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രസവം നടന്നതിനു ശേഷമാണ് ആശുപത്രി അധികൃതര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം പോലീസില്‍ അറിയിക്കുന്നത്. 

തുടര്‍ന്നു പെണ്‍കുട്ടിയുടെ രക്ഷിതാക്കളും പോലീസില്‍ പരാതി നല്കി. അതിനെ തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണു വിവാഹ വാദാനം നല്കി പീഡിപ്പിച്ചു എന്നും ആറ് മാസം ആയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന് മനസിലാക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞത്. പിന്നെ ഒന്നും ചെയ്യാനാകാത്തതു കൊണ്ട് ആരെയും അറിയിക്കാതെ മുന്നോട്ടു പോകുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥരോട് പെണ്‍കുട്ടി പറഞ്ഞു.