ദില്ലി: പതിനഞ്ച് വയസ്സുകാരിയെ സഹപാഠി ലൈംഗിമായി അതിക്രമിച്ചെന്ന് പരാതി. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സഹപാഠിയുടെ രണ്ട് സുഹൃത്തുക്കള്‍ പകര്‍ത്തുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.  ചാണക്യപുരിയിലെ സര്‍ക്കാര്‍ സ്കൂളിലെ ശുചിമുറിയിലാണ് പെണ്‍കുട്ടി പീഢനത്തിന് ഇരയായത്. 

സഹപാഠി ശുചിമുറിയില്‍ വച്ച് പെണ്‍കുട്ടിയെ പിടിച്ച് നിര്‍ത്തി ബലമായി ഉമ്മ വയ്ക്കുകയായിരുന്നു. ഇത് സുഹൃത്തുക്കള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ പെണ്‍കുട്ടി രക്ഷിതാക്കളെ അറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. പ്രതികളായ മൂന്ന് പേര്‍ക്ക് 15 വയസാണ് പ്രായം.