Asianet News MalayalamAsianet News Malayalam

മലപ്പുറം മമ്പാട് മഴയ്ക്ക് പിന്നാലെ ഭൂചലനം; വീടുകളില്‍ വിള്ളല്‍

ഭൂമിയിൽ പ്രകമ്പനവും വീടുകൾക്കു വിള്ളലുമുണ്ടായതിനെത്തുടർന്നു മമ്പാട് കൊങ്ങല്ലൂർ പൂച്ചപ്പാറക്കുന്ന് പ്രദേശത്തെ 73 കുടുംബങ്ങൾ വീടൊഴിഞ്ഞു. പ്രകമ്പനത്തില്‍ ഏഴു വീടുകൾക്കു വിള്ളലുണ്ടായി. പ്രദേശത്തു ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി.

Minor tremor in Malappuram
Author
Malappuram, First Published Aug 12, 2018, 7:28 AM IST

മലപ്പുറം: കനത്ത മഴ തുടരന്ന മലപ്പുറം ജില്ലയില്‍ മമ്പാട് നേരിയ ഭൂചലനം. വെള്ളിയാഴ്ട രാത്രിയാണ്  മമ്പാട് കൊങ്ങല്ലൂർ പൂച്ചപ്പാറക്കുന്നിൽ ചെറിയ പ്രകമ്പനം ഉണ്ടായത്. ഭൂമിയിൽ പ്രകമ്പനവും വീടുകൾക്കു വിള്ളലുമുണ്ടായതിനെത്തുടർന്നു മമ്പാട് കൊങ്ങല്ലൂർ പൂച്ചപ്പാറക്കുന്ന് പ്രദേശത്തെ 73 കുടുംബങ്ങൾ വീടൊഴിഞ്ഞു. 

വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി രണ്ടു തവണയാണു പ്രകമ്പനമുണ്ടായത്.  പ്രകമ്പനത്തില്‍ ഏഴു വീടുകൾക്കു വിള്ളലുണ്ടായി. പ്രദേശത്തു ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി. ഭൂചലനമല്ലെന്നും ശക്തമായ മഴയും കാറ്റും മൂലം ഭൂഗർഭജലത്തിൽ വ്യതിയാനമുണ്ടായി സംഭവിക്കുന്ന മണ്ണിടിച്ചിലാണെന്നും അധികൃതർ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി കനത്ത മഴയ്ക്കിടെ വലിയ ശബ്ദമുണ്ടായെന്നും ഭൂമിയിൽ തരിപ്പനുഭവപ്പെട്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ചുമരുകളിൽ വിള്ളൽ കണ്ടതോടെ ഭൂരിഭാഗം കുടുംബങ്ങളും രാത്രി തന്നെ ബന്ധുവീടുകളിലേക്കു താമസം മാറ്റി. വെള്ളിയാഴ്ച രാത്രി ഇവിടെ മണ്ണിടിച്ചിലുമുണ്ടായി. മമ്പാട് പാലത്തിന് വശങ്ങളിലുള്ളമണ്ണ് ഇടിഞ്ഞു പോയതോടെ പാലം തകര്‍ന്ന് വീഴുന്ന സ്ഥിതിയിലാണ്.

Follow Us:
Download App:
  • android
  • ios