മുംബൈ: ലോകസുന്ദരിപട്ടം നേടിയ ഇന്ത്യക്കാരി മാനുഷി ചില്ലര്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. ഞായറാഴ്ച രാവിലെ മുംബൈ എയര്‍പോര്‍ട്ടിലെത്തിയ മാനുഷിയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് വിമാനത്താവളത്തില്‍ ലഭിച്ചത്.
ദേശീയപതാകയും, ചില്ലറുടെ ചിത്രങ്ങളുമായാണ് ആരാധകര്‍ ലോകസുന്ദരിയെ സ്വീകരിക്കാനെത്തിയത്. ജന്മനാട്ടില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും, തനിക്ക് കിട്ടിയ ഊഷ്മള സ്വീകരണത്തിന് നന്ദി പറയുന്നതായും അവര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു.
ഹരിയാന സ്വദേശിയായ മാനുഷി ലോകസുന്ദരിപട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ്.
