എന്‍ജിന്‍ തകരാറിലായിരുന്നു

കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ബോട്ട് കണ്ടെത്തി. എന്‍ജിന്‍ തകരാറായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കൃഷ്ണപ്രിയ എന്ന ബോട്ടാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡും കോസ്റ്റല്‍ പൊലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് ബോട്ട് കണ്ടെത്തിയത്. ബോട്ട് രാത്രി പത്തരയോടെ കൊച്ചിയില്‍ എത്തിക്കും.