പത്തനംതിട്ട: തിരുവല്ലയില്‍ കഴിഞ്ഞ ദിവസം കാണാതായ യുവാവിനെ മരിച്ച നിലയിൽ ഓടയിൽ കണ്ടെത്തി. 24 വയസ്സുള്ള തിരുവല്ല തുകലശ്ശേരി സ്വദേശി ജ്യോതിഷിന്റെ മൃതദേഹമാണ് താലൂക്ക് ആശുപത്രിയ്ക്ക് സമീപം ഓടയിൽ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. തിരുവല്ല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിന്നീട് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റു മോർട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.