കാവേരി ആശുപത്രിക്ക് മുന്നില്‍ ഇപ്പോഴും ഡിഎംകെ അണികളുടെ വലിയ കൂട്ടമാണുള്ളത്. പ്രാര്‍ത്ഥനകളും മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുന്നത്. ഞായറാഴ്ച രാത്രി പുറത്തിറങ്ങിയ മെഡിക്കല്‍ ബുളളറ്റിനപ്പുറം കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല.
ചെന്നൈ: കരുണാനിധിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മകനും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിന്‍ അറിയിച്ചു. ഉപകരണങ്ങളുടെ സഹായം ഇല്ലാതെ കരുണാനിധി ശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ അദ്ദേഹത്തെ സന്ദര്‍ശിച്ച തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പറഞ്ഞു. ആശുപത്രിക്ക് പുറത്ത് ഇന്നും നൂറുകണക്കിന് ഡി.എം.കെ പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്.
കാവേരി ആശുപത്രിക്ക് മുന്നില്‍ ഇപ്പോഴും ഡിഎംകെ അണികളുടെ വലിയ കൂട്ടമാണുള്ളത്. പ്രാര്‍ത്ഥനകളും മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുന്നത്. ഞായറാഴ്ച രാത്രി പുറത്തിറങ്ങിയ മെഡിക്കല്‍ ബുളളറ്റിനപ്പുറം കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ വന്നിട്ടില്ല. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് ഇന്നലെ വൈകീട്ട് സ്ഥിതി ഗുരുതരമാക്കിയത്. പിന്നീട് നില മെച്ചപ്പെട്ടു. എന്നാല്‍ ആശാവഹമായ പുരോഗതിയില്ലെന്നാണ് വിവരം. അതിനിടെ ഡിഎംകെ അണികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെയും എം.കെ സ്റ്റാലിന്റെയും പ്രതികരണം.
