കോൺഗ്രസ്സുമായി സഹകരിക്കാം കേരളാ കോൺഗ്രസ്സുമായി സഹകരിക്കാൻ പറ്റില്ല എന്നുള്ളത് വട്ട് നിലപാട്
കോഴിക്കോട്: കോൺഗ്രസ്സിനെയും കേരളാ കോൺഗ്രസ്സിനെയും ഒരുപോലെ കാണാൻ കഴിയില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. രാഷ്ട്രീയമായി കോൺഗ്രസ്സുമായി സഹകരിക്കാം എന്നാൽ കേരളാ കോൺഗ്രസ്സുമായി സഹകരിക്കാൻ പറ്റില്ല എന്നുള്ളത് വട്ട് നിലപാടാണെന്നും എം.എം മണി പറഞ്ഞു. പാർട്ടിക്ക് കേരളത്തിൽ ഒറ്റക്ക് നിൽക്കാനുള്ള ശക്തി ഉണ്ട്. അതുകൊണ്ട് തന്നെ കേരളത്തിൽ കോൺഗ്രസ്സുമായി സഹകരിക്കേണ്ട കാര്യമില്ലെന്നും എംഎം മണി കോഴിക്കോട് പറഞ്ഞു.
പൊലീസുകാർക്ക് രാഷ്ട്രീയം ഉണ്ടാകുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. പല രാഷ്ട്രീയ പശ്ചാത്തലത്തിൽ നിന്ന് വരുന്നവരാണ് പൊലീസുകാർ. ജോലിയിൽ രാഷ്ട്രീയം കാണിക്കരുത് എന്നേ ഉള്ളൂ. പൊലീസിന്റെ വീഴ്ചയിൽ സർക്കാർ എന്ത് നിലപാട് എടുക്കുന്നു എന്നതാണ് കാര്യമെന്നും മന്ത്രി എം.എം. മണി കോഴിക്കോട് പറഞ്ഞു.
