ഇടുക്കി: പൊമ്പിളൈ ഒരുമയെപ്പറ്റിയുള്ള പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മന്ത്രി എം.എം. മണി. പരാമര്‍ശം താന്‍ ഉദ്ദേശിച്ച തരത്തിലല്ല പ്രചരിപ്പക്കപ്പെട്ടത്. സ്ത്രീ സമൂഹത്തോട് എന്നും തികഞ്ഞ ബഹുമാനമാണുള്ളത് . ലക്ഷകണക്കിന് സ്ത്രീകള്‍ താന്‍ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിലുണ്ട്.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളോട് ആദരവേയുള്ളു. തനിക്ക് അഞ്ച് പെണ്‍മക്കളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചു പെണ്‍കുട്ടികളുടെ പിതാവായ താന്‍ സ്ത്രീകളെ അപമാനിക്കും വിധം സംസാരിച്ചു എന്ന് പ്രചരിപ്പിക്കുന്നത് വളരെയേറെ വേദനിപ്പിക്കുന്നുവെന്നും മണിയുടെ പ്രസ്താവനയില്‍ പറയുന്നു.
