കാഞ്ഞിരപ്പള്ളി:  ബിജെപി നേതാക്കള്‍ക്ക് എന്തെല്ലാം അജണ്ടകളാണ് ഉള്ളതെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതി വിധി നിസാരവല്‍ക്കരിച്ച് അമ്പലം പണിയുമെന്ന് കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ളവര്‍ പറയുന്നത് ഓര്‍ക്കുന്നില്ലേ. അതിന്റെ ഭാഗമായുള്ള അജണ്ടയാണ് കേരളത്തിലും ഇവര്‍ നടപ്പിലാക്കുന്നത്. 

കേരളത്തിലെ ജനങ്ങള്‍ ഇത് തിരിച്ചറിയണം. ഞങ്ങള്‍ ഒരു വിശ്വാസത്തിനും എതിരല്ല. എല്ലാ വിശ്വാസത്തെയും ആദരിക്കുന്നവരാണ്. ശബരിമല വിഷയത്തില്‍ ഞങ്ങള്‍ അറിഞ്ഞ് തന്നെയാണ് കളിച്ചിരിക്കുന്നത്. എന്‍.എസ്.എസിന്റെ സെക്രട്ടറി എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയില്ലെന്നും എംഎം മണി കാ‌ഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു. 

പാര്‍ട്ടിയാണ് ഭരിക്കുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. എല്ലാ കാലത്തും പാര്‍ട്ടിയും മുന്നണിയുമാണ് ഭരിക്കുന്നത്. സുകുമാരന്‍ നായര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സംഘടനയിലെ സ്ത്രീകളോട് ശബരിമലയില്‍ പോകേണ്ടെന്ന് പറഞ്ഞാല്‍ പോരെയെന്നും എംഎം മണി ചോദിച്ചു. പത്തനംതിട്ടയില്‍ തീര്‍ത്ഥാടകന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണ്. ശ്രീധരന്‍ പിള്ള , ' കൊന്നു ' എന്ന് പറയുമ്പോള്‍ വിഷയത്തില്‍ വിശദമായ അന്വേഷണം വേണമെന്നും എംഎം മണി പറഞ്ഞു.