മൊബൈല്‍ ഇന്‍റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ ത്രിപുരയില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി

അഗര്‍ത്തല:അവയവമോഷണത്തനായി കട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഇന്‍ര്‍നെറ്റ് , മെസേജ് സര്‍വീസുകള്‍ ത്രിപുരയില്‍ താല്ത‍ക്കാലികമായി നിര്‍ത്തലാക്കി. നുണപ്രചാരണങ്ങളെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ രണ്ടുപേരാണ് 48 മണിക്കൂറിനിടെ കൊല്ലപ്പെട്ടത്.ശനിയാഴ്ച രണ്ടുമണിവരെയാണ് സേവനകള്‍ നിര്‍ത്തലാക്കിയിരിക്കുന്നത്.

ത്രിപുരയിലെ മുരാബാരില്‍ കാറിലെത്തിയ മൂന്ന് വ്യാപാരികള്‍ കുട്ടികളെ പിടിക്കാനെത്തിയവരാണെന്ന ധാരണയില്‍ ആക്രമിക്കപ്പെട്ടിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് വ്യാപാരികളെയും കാര്‍ ഡ്രൈവറെയും പൊലീസ് കോണ്‍സ്റ്റബിളിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പ്രചാരണം നടത്തുന്നതിനായി എത്തിയ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ഇതിന് പിന്നാലെയാണ്. കുട്ടികളെ പിടിക്കാനെത്തിയെന്ന ധാരണയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച സ്ത്രീയും കൊല്ലപ്പെട്ടു.