ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കശ്മീരിലെ ശ്രീനഗര്‍, കുപ്‌വാര, ബാരാമുള്ള, ബന്ദിപോറ എന്നീ മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം താത്കാലികമായി നിര്‍ത്തിവച്ചു.
പൊലീസ് വെടിവെപ്പിനെത്തുടര്‍ന്നു നാലു പേര്‍ മരിച്ച ഹന്ദ്‌വാരയില്‍ ശക്തമായ പൊലീസ് കാവല്‍ തുടരുകയാണ്. ഒരു പെണ്‍കുട്ടിയെ സൈനികന്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണു മേഖലയില്‍ സംഘര്‍ഷം തുടങ്ങിയത്.
കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഉറപ്പ് നല്‍കി.
