തിരുവനന്തപുരം: തലസ്ഥാനത്ത് കടകൾ കുത്തിപ്പൊളിച്ച്, മൊബൈൽ റീച്ചാർജ് കൂപ്പണുകൾ മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടി. മലയം മണ്ടക്കുഴി പണയിൽ വീട്ടിൽ സജാദാണ് പിടിയിലായത്.

പതിനഞ്ചോളം കടകളിൽ നിന്ന് ഇയാൾ റീചാ‍ർജ് കൂപ്പണുകൾ മോഷ്ടിച്ചിരുന്നു എന്ന് പൊലീസ് പറഞ്ഞു. നെടുമങ്ങാടും പരിസരത്തുമുള്ള ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം, ഒരാൾ പണത്തിന് പകരം റീചാർജ് കൂപ്പണുകൾ നൽകുന്നു എന്ന വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

ഇയാളുടെ പക്കൽ നിന്ന് കഞ്ചാവും പിടികൂടി. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ക‌ഞ്ചാവ് വിൽക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയിക്കുന്നായും പൊലീസ് പറഞ്ഞു.