അമ്പത് രൂപ അധികമായി ഈടാക്കിയാണ് ഈ സേവനങ്ങൾ സർക്കാർ ലഭ്യമാക്കുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം അപേക്ഷകന്റെ വീട്ടില്‍ എത്തിയാണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥന്‍ ആവശ്യം വേണ്ട സേവനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. വീടുകളിലെത്തുന്ന ഉദ്യോഗസ്ഥരെ മൊബൈൽ സഹായക് എന്നാണ് വിശേഷിപ്പിക്കുന്നത്.
ദില്ലി: സർക്കാർ ഓഫീസുകൾ വഴി മാത്രം ലഭ്യമാകുന്ന സേവനങ്ങൾ വീട്ടുപടിക്കൽ എത്തിച്ച് ദില്ലിയിലെ ആം ആദ്മി സർക്കാർ. മിതമായ നിരക്കിലാണ് ഇവ ജനങ്ങളിലേക്ക് എത്തിക്കുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, വാട്ടര്‍ കണക്ഷന്‍ തുടങ്ങിയ സർക്കാർ സേവനങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ഇനിയൊരിക്കലും സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്ക് ക്യൂ നിൽക്കേണ്ടി വരില്ല എന്നാണ് ഈ പദ്ധതിയുടെ ഗുണം. നാൽപതിലധികം സേവനങ്ങളാണ് ഈ പദ്ധതി വഴി ജനങ്ങളിലേക്ക് എത്തുന്നത്.
ജനങ്ങൾക്കായി ഇത്തരം പദ്ധതി ആവിഷ്കരിക്കുന്ന ആദ്യ സർക്കാരാണ് ദില്ലിയിലുള്ളത്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കെജ്രിവാൾ ഇക്കാര്യം അറിയിച്ചത്. അഴിമതി മുക്തവും സുതാര്യവുമായ ജനസേവനമാണ് ഈ പദ്ധതി വഴി സർക്കാർ ആവിഷ്കരിക്കാനുദ്ദേശിക്കുന്നത്. അമ്പത് രൂപ അധികമായി ഈടാക്കിയാണ് ഈ സേവനങ്ങൾ സർക്കാർ ലഭ്യമാക്കുന്നത്. ജനങ്ങളുടെ ആവശ്യപ്രകാരം അപേക്ഷകന്റെ വീട്ടില്‍ എത്തിയാണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥന്‍ ആവശ്യം വേണ്ട സേവനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നത്.
ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുകൂല നടപടി കൈക്കൊള്ളാന്‍ താമസിച്ചതിനാലാണ് പദ്ധതിയ്ക്ക് കാലതാമസം നേരിട്ടത്. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് പദ്ധതി ആരംഭിക്കാനിരുന്നത്. പൊതുജനസേവനം കൂടുതൽ ഊർജ്ജവും സമയവും ആവശ്യം വേണ്ട ഒന്നാണ്. വീടുകളിലെത്തുന്ന ഉദ്യോഗസ്ഥരെ മൊബൈൽ സഹായക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഏഴ് സർക്കാർ സർവ്വീസുകളിൽ നിന്നായി നാൽപതോളം സേവനങ്ങളാണ് ലഭ്യമാകുന്നത്. ഭരണനിർവ്വഹണത്തിലെ വിപ്ലവം എന്നാണ് ആപ് പാർട്ടി ഈ സർക്കാർ പദ്ധതിയെക്കുറിച്ച് പറയുന്നത്.
