മുംബൈ; മതം മാറാൻ കൂട്ടാക്കാത്ത തന്നെ ഭർത്താവ് കൊല്ലാൻ ശ്രമിച്ചെന്ന് മുൻ മോഡൽ രശ്മി. ഇതുമായി ബന്ധപ്പെട്ട് രശ്മി ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇന്നലെ മാധ്യമപ്രവർത്തകരെ വീട്ടിലേക്കു വിളിപ്പിച്ച രശ്മി തന്റെ മുറിവുകൾ കാണിക്കുകയും ദുരനുഭവം വിവരിക്കുകയും ചെയ്തിരുന്നു. 2005ൽ ആണ് അസിഫ് എന്നയാളെ വിവാഹം ചെയ്തത്.
മൂന്നു വർഷത്തിനുശേഷം താൻ മതം മാറണമെന്നു നിർബന്ധിച്ചു. ഭർത്താവും കുടുംബാംഗങ്ങളും ചേർന്നു കുഞ്ഞിനെയും സ്വാധീനിക്കാൻ ശ്രമിച്ചു. ഇപ്പോൾ ഭർത്താവ് അദ്ദേഹത്തിന്റെ പകുതി പ്രായമുള്ള, മറ്റൊരു മതത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ചു. തന്നെയിപ്പോൾ ഫ്ലാറ്റിൽനിന്നു പുറത്താക്കാനാണ് ശ്രമിക്കുന്നത്. ജീവനു കടുത്ത ഭീഷണിയാണ് നിലനിൽക്കുന്നതെന്നും രശ്മി ആരോപിച്ചു. കേസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
