എച്ച്ഐവി രോഗം മറച്ച് വച്ച കാമുകനെ മോഡലായ കാമുകി കുത്തിക്കൊന്നു
നയ്റോബി: എച്ച് ഐവി രോഗമുള്ളത് തന്നില്‍ നിന്ന് മറച്ച് വച്ച് ലൈംഗികബന്ധം പുലര്‍ത്താന്‍ ശ്രമിച്ച കാമുകനെ കുത്തിക്കൊന്ന് മോഡലായ കാമുകി. റൂത്ത് കമാന്‍ഡേ എന്ന മോഡലാണ് തന്നെ വഞ്ചിക്കാന്‍ ശ്രമിച്ച കാമുകനെ വകവരുത്തിയതിനെക്കുറിച്ച് തുറന്ന് പറഞ്ഞത്. 2016 ലെ ലാങ്ക്ത്താ ജയില്‍ സുന്ദരിയായിരുന്നു റൂത്ത്.
കാമുകന് എച്ച് ഐവി ഉള്ള വിവരം പുറത്തറിഞ്ഞാല്‍ തന്നെ അപടപ്പെടുത്തുന്ന നിലയിലെത്തി കാര്യങ്ങള്‍. തന്നെ ആക്രമിക്കാനും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്താനും കാമുകനായ മുഹമ്മദ് ഫരീദ് ശ്രമിച്ചതോടെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിച്ച റൂത്തിന്റെ കുത്തേറ്റാണ് ഫരീദ് കൊല്ലപ്പെടുന്നത്. ഇരുപത്തിരണ്ട് തവണ താന്‍ ഫരീദിനെ കുത്തിയെന്ന് റൂത്ത് വെളിപ്പെടുത്തി.
ഫരീദ് എച്ച് ഐവി ചികില്‍സ എടുക്കുന്നതിന്റെ കാര്‍ഡ് ശ്രദ്ധയില്‍പെട്ടതോടെയായിരുന്നു റൂത്ത് ഫരീദിനോട് വിവരങ്ങള്‍. ഇതിനെ തുടര്‍ന്ന് ഇയാള്‍ പ്രകോപിതനാവുകയായിരുന്നു. സുരക്ഷാ മാര്‍ഗങ്ങള്‍ ഇല്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇയാള്‍ ശ്രമിച്ചത് തനിയ്ക്ക് രോഗം പകര്‍ത്താന്‍ വേണ്ടിയാണെന്നും റൂത്തിന് സംശയിക്കുന്നു. ഫരീദിനെ കൊലപ്പെടുത്തിയതിന് ജയിലില്‍ കഴിയുകയാണ് റൂത്ത്. റൂത്തിന്റെ വിചാരണ തുടരുകയാണ്.
