മോഡലായ ഭാര്യയെ കുത്തിക്കൊന്ന്  ഭര്‍ത്താവ് ബഹുനില കെട്ടിടത്തില്‍ നിന്ന് ചാടി

പ്രശസ്ത മോഡലും അവതാരകയും അഭിനേതാവും സംഗീത‍ജ്ഞയുമായ ഭാര്യയെ കുത്തിക്കൊന്ന് ദന്തഡോക്ടറായ ഭര്‍ത്താവ് ബഹുനിലക്കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മുപ്പത്തൊന്നുകാരിയായ മോഡല്‍ ഇരുപത് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു പെണ്‍കുട്ടിയ്ക്ക് ജന്മം കൊടുത്തത്. മോളോഡോവന്‍ മോഡലായ അനസ്താസിയ സിസാറ്റിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 

ഇരുപത് ദിവസം മാത്രം പ്രായമുള്ള ഇവരുടെ കുഞ്ഞിനെ അടുത്ത മുറിയില്‍ കണ്ടെത്തി. റൊമാനിയയിലെ രണ്ടാമത്തെ സെക്സിയായ മോഡല്‍ മല്‍സരത്തിലടക്കം വിജയിയാണ് അനസ്താസിയ. ദുബായില്‍ നിന്നും നിരവധി പരിപാടികളും ടെലിവിഷന്‍ പരിപാടികളുടേയും അവതാരക കൂടിയാണ് ഇവര്‍. ഒരു വര്‍ഷം മുമ്പാണ് വിവാഹമോചിതനായ ദന്ത ഡോക്ടറെ ഇവര്‍ വിവാഹം ചെയ്യുന്നത്.