യുവതികളുടെ അനുവാദമില്ലാതെ സെല്‍ഫി മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

ദില്ലി: അനുവാദമില്ലാതെ സ്ത്രീകള്‍ക്കൊപ്പം ഫോട്ടോയെുത്ത മാധ്യമപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റത്തിനാണ് ടൈംസ് നൗ ചാനലിന്റെ എക്‌സിക്യുട്ടീവ് എഡിറ്ററെ പൊലീസ് അറസ്റ്റ് ചെയ്തത്. അനുവാദമില്ലാതെ തങ്ങള്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്തുവെന്ന രണ്ട് സ്ത്രീകളുടെ പരാതിയിലാണ് എക്‌സിക്യുട്ടീവ് എഡിറ്റര്‍ വിവേക്‌ നാരായണനെ പിടികൂടിയത്.

Add Asianetnews as a Preferred SourcegooglePreferred

ഇന്‍ഡിഗോ വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തില്‍ വച്ച് എടുത്ത ചിത്രമാണ് കേസിനും അറസ്റ്റിനും ആധാരം. വിമാനത്തില്‍ അടുത്തടുത്ത സീറ്റുകളിലുണ്ടായിരുന്ന രണ്ട് സ്ത്രീകളെ ചേര്‍ത്ത് വിവേക് സെല്‍ഫി എടുത്തെന്നാണ് പരാതി. ചിത്രമെടുത്തത് സ്ത്രീകള്‍ ചോദ്യം ചെയ്യുകയും ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡിലീറ്റ് ചെയ്യാന്‍ വിസമ്മതിക്കുകയും കൂടുതല്‍ ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് യുവതികള്ഡ പരാതിയില്‍ പറയുന്നത്‌. 

ദില്ലിയില്‍ വിമാനമിറങ്ങിയ ഉടന്‍ സ്ത്രീകള്‍ സുരക്ഷാ ഏജന്‍സി മുമ്പാകെ പരാതി നല്‍കി. ഉടന്‍ തന്നെ അവര്‍ വിവേകിനെ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാ നിയമം 509 പ്രകാരം കേസ്‌. കേസെടുത്തു. വിവേകിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. വിവേകിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.