മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീരുത്വം നിറഞ്ഞ നടപടിയാണ് മാവോയിസ്റ്റ് ആക്രമണമെന്ന് മോദി പറഞ്ഞു.
അതേസമയം ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാൻമാരുടെ എണ്ണം 36 ആയി. ഛത്തീസ്ഗഡിലെ സുഖ്മയിൽ സിആർപിഎഫ് ക്യാന്പാണ് ആക്രമിച്ചത്. 300ൽ അധികം മാവോയിസ്റ്റുകളാണ് അക്രമിച്ചതെന്നാണ് സിആർപിഎഫ് പറയുന്നത്.
