ഉത്തരാഖണ്ഡിലെ ഹര്‍സിലിൽ സൈനികര്‍ക്കും ഇന്തോ ടിബറ്റൻ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത്
കേദാര്‍നാഥ്: ദീപാവലി ദിനത്തിൽ ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ശിവ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . കേദാര്‍ പുരിയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. മുൻ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി മോദിയുടെ ദീപാവലി ആഘോഷം.
ഉത്തരാഖണ്ഡിലെ ഹര്‍സിലിൽ സൈനികര്‍ക്കും ഇന്തോ ടിബറ്റൻ അതിര്‍ത്തി സേനാംഗങ്ങള്‍ക്കൊപ്പമാണ് മോദി ദീപാവലി ആഘോഷിച്ചത് . സൈനികരുടെ അര്‍പ്പണബോധമാണ് 125 കോടി ജനങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷൻ അടക്കം സൈനികര്‍ക്കായി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളും അദ്ദേഹം എടുത്തു പറഞ്ഞു.
