ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ പിന്‍ഗാമിയായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് ആംശസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗുജറാത്തിലെ തിരഞ്ഞെടുപ്പിന്റെ പ്രചരണങ്ങള്‍ക്കിടെ ആരോപണപ്രത്യാരോപണങ്ങളുമായി നിരന്തരം ഏറ്റുമുട്ടുന്നതിനിടെയാണ് രാഹുലിന് നരേന്ദ്രമോദി ആശംസകള്‍ നേര്‍ന്നത്.
കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനങ്ങള്‍. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് നന്നായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കട്ടേയെന്നാശംസിക്കുന്നു...... മോദി ട്വിറ്ററില്‍ കുറിച്ചു.
