ബറൂച്ച്: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ സഞ്ചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരായ കോണ്‍ഗ്രസിന്റെ വിമര്‍ശനത്തിന് മറുപടി പറയുമ്പോള്‍ ആണ് മോദി ഇക്കാര്യം പറഞ്ഞത്. ഗുജറാത്തിലെ ബറൂച്ചില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുംബൈയും അഹമ്മദാബാദിനേയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ടെയ്രിന്‍ പദ്ധതിക്ക് വേണ്ടി ചിലവാക്കുന്ന 1.1 ലക്ഷം കോടി രൂപ വലിയ തുകയല്ലെന്ന് പറഞ്ഞ മോദി, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വേണ്ടി കോണ്‍ഗ്രസും പരിശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അത് നടപ്പാക്കുന്നതില്‍ അവര്‍ പരാജയപ്പെടുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ കാളവണ്ടിയില്‍ പോകണ്ടേ അത് നമ്മളെ ബാധിക്കുന്ന പ്രശ്‌നമല്ല. പദ്ധതി നടപ്പിലാവുന്നതോടെ വന്‍തോതിലുള്ള തൊഴില്‍ അവസരങ്ങളാവും ഉണ്ടാവുക. മോദി ചൂണ്ടിക്കാട്ടി.
