ദില്ലി: കേന്ദ്ര മന്ത്രിമാരും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും അടുത്ത മാസം ഒന്നു മുതല്‍ വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഒഴിവാക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. വിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
പ്രധാനമന്ത്രി രാഷ്ട്രപതി ഉപരാഷ്ട്രപതി ലോക്‌സഭ സ്പീക്കര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാം. വോട്ട് ചെയ്‌തെന്ന് ഉറപ്പാക്കുന്ന രസീത് കിട്ടുന്ന വിവിവാറ്റ് വോട്ടിംഗ് യന്ത്രം വാങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പണം നല്‍കാനും മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയിട്ടുണ്ട്.
