രാജ്യത്തെ സമാധാന അന്തരീക്ഷത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നവർക്ക് തിരിച്ചടി നല്‍കുമെന്നും മോദി
ദില്ലി: രാജ്യത്തെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റൊരു രാജ്യത്തിൻറയും മണ്ണ് ഇന്ത്യയ്ക്ക് വേണ്ട. എന്നാൽ രാജ്യത്തെ സമാധാന അന്തരീക്ഷത്തിനും സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്നവർക്ക് തിരിച്ചടി നല്‍കുമെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രതിവാര പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഗോള്‍ഡന്‍ ഗ്ലോബ് റെയ്സിനിടെ പരിക്കേറ്റ കാമാൻഡർ അഭിലാഷ് ടോമിയെ കുറിച്ചും മന്‍ കി ബാത്തില്‍ മോദി പരാമര്‍ശിച്ചു. ഇന്ത്യയുടെ ധീരയുവാവാണ് കമാൻഡർ അഭിലാഷ് ടോമിയെന്നും അഭിലാഷ് ടോമിയുമായി സംസാരിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
