റാമള്ള:പലസ്തീൻ ജനതക്കൊപ്പം നിൽക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് മോദി. പരീക്ഷണങ്ങൾ അതിജീവിച്ച ബന്ധമാണ് ഇന്ത്യയ്ക്കും പലസ്തീനും ഇടയിൽ. പലസ്തീൻ ഉടൻ സ്വതന്ത്രരാജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി.

ഇന്ത്യയും പലസ്തീനും തമ്മിലുള്ള ചരിത്രപരമായ ബന്ധം നിലനിര്‍ത്തുന്നതിന് മോദി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നല്‍കി. വിദേശ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്കും ഭരണത്തലവന്‍മാര്‍ക്കും നല്‍കുന്ന പരമോന്നത ബഹുമതിയായ ഗ്രാന്‍റ് കോളറാണ് പലസ്തീന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ് സമ്മാനിച്ചത്