ലോകമെമ്പാടും സ്വാധീനമുണ്ടാക്കിയ 100 പേര്‍
വാഷിംഗ്ടണ്: ലോകമെമ്പാടും സ്വാധീനമുണ്ടാക്കിയ 100 പേരെ തെരഞ്ഞെടുക്കുന്ന ടൈം മാഗസിന് പട്ടികയിലേക്ക് മത്സരിക്കാന് നരേന്ദ്ര മോദി, മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദേല, ചൈനീസ് പ്രസിഡന്റ് സി ജിന്പിന്ഗ്, റഷ്യന് പ്രസിഡന്റ് വ്ലാദമിര് പുടിന് എന്നിവരും.
ലോകജനതയെ സ്വാധീനിച്ച ശാസ്ത്രജ്ഞര്, ആക്റ്റിവിസ്റ്റ്, നേതാക്കള്, കലാകാരന്മാര്, ബിസിനസ് വ്യക്തിത്വങ്ങള് എന്നിവരെയാണ് ടൈം മാഗസീന് തെരഞ്ഞെടുക്കാറ്. ഈ വര്ഷം തങ്ങളെ എറ്റവും സ്വാധീനിച്ച വ്യക്തികളെ തെരഞ്ഞെടുക്കാന് വായനക്കാരോട് ടൈം എഡിറ്റേഴസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തമാസം ടൈം മാഗസിന് തെരഞ്ഞെടുക്കപ്പെട്ട 100 പേരുടെ പട്ടിക പുറത്തുവിടും.
