ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പടുത്താൻ ഇന്ത്യ ഒരുപടി മുന്നോട്ട് വച്ചാൽ രണ്ട് പടി മുന്നോട്ട് വയ്ക്കാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുമ്പ് വ്യക്തമാക്കിയിരുന്നു.
ദില്ലി: പാകിസ്ഥാനിൽ നടക്കുന്ന സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രാലയ വക്താവാണ് ഇക്കാര്യം അറിയിച്ചത്. 2016 ൽ ഭീകരാക്രമണങ്ങൾക്ക് തടയിടാൻ തയ്യാറാകാത്ത പാക് നിലപാടിൽ പ്രതിഷേധിച്ച് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിച്ചിരുന്നു. മോദിയെ ക്ഷണിച്ചേക്കുമെന്ന് പാക് പത്രമായ ഡോണിനെ ഉദ്ധരിച്ച് എഎൻഎ വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നയതന്ത്രങ്ങൾ എല്ലാം മാറിയിരിക്കുന്നുവെന്നും ജനങ്ങളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും മാനിച്ചാണ് ഇപ്പോൾ നയങ്ങളെന്നും പാക് വിദേശ കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസലാണ് മോദിയെ ഉച്ചകോടിയിലേക്ക് ക്ഷണിക്കുന്ന കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം മെച്ചപ്പടുത്താൻ ഇന്ത്യ ഒരുപടി മുന്നോട്ട് വച്ചാൽ രണ്ട് പടി മുന്നോട്ട് വയ്ക്കാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മുമ്പ് വ്യക്തമാക്കിയിരുന്നു.
