പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലം പരവൂരിലെ ദുരന്തഭൂമി സന്ദര്‍ശിച്ചു. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘവും പ്രധാനമന്ത്രിക്കൊപ്പം കേരളത്തില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തെ കുറിച്ച് പ്രധാനമന്ത്രി വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ധനസഹായം നല്‍കുന്നതിനെ കുറിച്ചും ക്ഷേത്രത്തിന്റെ പ്രത്യേകതകളെ കുറിച്ചും പ്രധാനമന്ത്രി അന്വേഷിച്ചു. തിരിച്ചറിയാന്‍ കഴിയാതിരുന്ന മൃതദേഹങ്ങളുടെ കാര്യത്തിലും പ്രത്യേക കരുതല്‍ വേണം. ഇതിനു ഡിഎന്‍എ ടെസ്റ്റ് അടക്കം വേണ്ടിവന്നാല്‍ നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി പരുക്കേറ്റവര്‍ കഴിയുന്ന കൊല്ലത്തെ ആശുപത്രിയിലേക്ക് പോയി.

കൊല്ലം പരവൂര്‍ കുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ 110 പേരാണ് മരിച്ചത്. 350 ഓളം പേര്‍ പൊള്ളലേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പുലര്‍ച്ചെ 3.30ന് കമ്പപ്പുരയ്‌ക്ക് തീപിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഒരു പൊലീസുകാരനുമുണ്ട്. സജി സെബാസ്റ്റ്യന്‍ എന്ന പൊലീസുകാരനാണ് മരിച്ചത്. ഒരു മരിച്ചവരില്‍ ഒരു സ്‌ത്രീയും ഉള്‍പ്പെടുന്നു. വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.