കൊച്ചി മെട്രോ റെയില്‍ ജീവനക്കാരോടും ഒരുമാസത്തെ ശമ്പളം നല്‍കാന്‍ പറയും. എല്ലാവരും എത്രയും വേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കിക്കൊണ്ട് നവകേരളം പടുത്തുയര്‍ത്താന്‍ കഴിയുന്നത്ര ശ്രമിക്കണമെന്നും ഹനീഷ് 

തിരുവനന്തപുരം:ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധയിലേക്ക് നല്‍കാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഏറ്റെടുക്കുന്നതിനായി കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ്. നവകേരള സൃഷ്ടിക്കായുള്ള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് നിരവധി പേരാണ് മുന്നോട്ട് വന്നിട്ടുള്ളത്. 

മാസത്തിലെ മൂന്ന് ദിവസത്തെ വേതനം തവണകളായി നല്‍കി കൊണ്ട് പത്തുമാസം കൊണ്ട് ഒരു മാസത്തെ ശമ്പളം നാടിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നല്‍കണമെന്ന ആശയമാണ് മുഖ്യമന്ത്രി മുന്നോട്ട് വച്ചത്. എന്നാല്‍ പത്തുമാസം കൊണ്ട് ഒരുമാസത്തെ ശമ്പളം നല്‍കുന്നതിന് പകരമായി അഞ്ചുമാസമോ അതില്‍കുറവേ സമയത്തിനുള്ളില്‍ ശമ്പളം നല്‍കാനാണ് തീരുമാനിക്കുന്നതെന്നും മുഹമ്മദ് ഹനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കൊച്ചി മെട്രോ റെയില്‍ ജീവനക്കാരോടും ഒരുമാസത്തെ ശമ്പളം നല്‍കാന്‍ പറയും. എല്ലാവരും എത്രയും വേഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നല്‍കിക്കൊണ്ട് നവകേരളം പടുത്തുയര്‍ത്താന്‍ കഴിയുന്നത്ര ശ്രമിക്കണമെന്നും ഹനീഷ് പറഞ്ഞു.