കാസര്‍കോഡ്: കാസര്‍കോഡ് മുഹമ്മദ് സിനാന്‍ വധക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കാസര്‍കോട് അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷ് , അടുക്കത്തുബയല്‍ സ്വദേശികളായ കെ കിരണ്‍ കുമാര്‍, കെ നിഥിന്‍ കുമാര്‍, എന്നിവരെയാണ് കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ആണ് പ്രതികളെ വെറുതെ വിട്ടത്.

2008 ഏപ്രില്‍ 16നു ദേശീയ പാതക്കു സമീപം ആനബാഗിലു- അശോക് നഗര്‍ റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നെല്ലിക്കുന്ന്, ബങ്കര കുന്നിലെ മാമുവിന്റെ മകന്‍ മുഹമ്മദ് സിനാനെ തടഞ്ഞു നിര്‍ത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുത്തികൊല്ലുയായിരുന്നു.