കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യാനും തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കാനും പോലീസ് ഉന്നതലയോഗം ചേരും. ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ വൈകിട്ട് ആലുവ പോലീസ് ക്ലബിലാണ് യോഗം ചേരുന്നത്. യോഗത്തില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്യും.
അന്വേഷണത്തില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ കണക്കിലെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയാവും. കഴിഞ്ഞ ദിവസം കാവ്യാമാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച ദൃശ്യങ്ങളും ഇന്ന് കാക്കനാട് ജയിലിലെ പരിശോധനയില്‍ ലഭിച്ച വിവരങ്ങളും യോഗത്തില്‍ വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍.
കേസില്‍ ആരോപണ വിധേയരായ നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും മുന്‍കൂര്‍ ജാമ്യമടക്കം നിയമനടപടികള്‍ ആലോചിക്കുന്ന സ്വാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കാനാണ് പോലീസിന്റെ തീരുമാനം.
