ദില്ലി: ദില്ലിയില്‍ ഒന്നാം ക്ലാസ്സുകാരിയെ സ്‌കൂളിനകത്ത് വച്ച് ലൈഗിംകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്യൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാളവിയ നഗറിലെ നിരന്‍കാരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് ശുചിമുറിക്കകത്തുവച്ച് പ്യൂണ്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം പൊലീസ് കേസെടുത്തു. 

ഹൗസ്‌കീപ്പിംഗ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന പ്രതി രാജേഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗുരുഗ്രാമില്‍ രണ്ടാംക്ലാസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കാന്‍ ശ്രമിച്ച ശേഷം സ്‌കൂള്‍ ബസ് കണ്ടക്ടര്‍ കഴുത്തറുത്ത് കൊന്നതിന് പിന്നാലെയാണ് വീണ്ടും കുട്ടികള്‍ക്കുനേരെ അതിക്രമം ഉണ്ടായിരിക്കുന്നത്.