ഒന്നിച്ച് കൊല്‍ക്കത്ത മെട്രോയില്‍ യാത്ര ചെയ്ത കമിതാക്കള്‍ക്കെതിരെ സദാചാര ആക്രമണം
കൊല്ക്കത്ത: ഒന്നിച്ച് കൊല്ക്കത്ത മെട്രോയില് യാത്ര ചെയ്ത കമിതാക്കള്ക്കെതിരെ സദാചാര ആക്രമണം. സംഭവത്തിന്റെ വീഡിയോ പെണ്കുട്ടി തന്നെ ഫേസ്ബുക്കിലൂടെ ഷെയര് ചെയ്തു. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങവേയാണ് അനിന്ദിത റായ്, അനിക് ഘോഷ് എന്നിവര്ക്കെതിരെ സദാചാര ആക്രമണം ഉണ്ടായത്.
യാത്രക്കാരിലൊരാളോട് കുറച്ചു കൂടി ഒതുങ്ങിയിരിക്കാമോ എന്ന് പെണ്കുട്ടി ചോദിക്കുകയായിരുന്നു. എന്നാല് തനിക്ക് ഫാനിന്റെ കാറ്റ് വേണമെന്നും നീങ്ങാന് പറ്റില്ലെന്നും ഇയാള് പറഞ്ഞു. പിന്നീട് മോശമായി സംസാരിക്കാന് തുടങ്ങി. സീറ്റ് വേണമെങ്കില് ലേഡീസ് കംപാര്ട്ട്മെന്റില് കയറണമായിരുന്നെന്ന് പറഞ്ഞു.
ജീന്സും ടീഷര്ട്ടും ധരിച്ചതിനും അസഭ്യം പറഞ്ഞു. ഇത്തരം വേഷം ധരിച്ച് ട്രെയിനില് കയറരുതെന്നും പറഞ്ഞു. മറ്റൊരു യാത്രക്കാരനും ഇയാള്ക്കൊപ്പം ചേര്ന്നു. പിന്നീട് കഴിഞ്ഞ മാസം മെട്രോയില് ആക്രമണത്തിനിരയായ പ്രണയിതാക്കളെക്കുറിച്ച് പറഞ്ഞായി ചീത്ത പറച്ചില്. ട്രെയിനില് തോളില് കയ്യിട്ട് നിന്നതിനായിരുന്നു അവര്ക്ക് മര്ദനം.
