മലപ്പുറം: കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നത് കര്‍ശനമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ഇ കെ സുന്നി വിഭാഗവും, എസ്ഡിപിഐയും. വാക്‌സിനേഷന്‍ അടിച്ചേല്‍പിക്കേണ്ട ഒന്നല്ലെന്നും, സര്‍ക്കാര്‍ നിലപാടില്‍ വ്യക്തത വരുത്താതെ തീരുമാനം നടപ്പാക്കരുതെന്നും നേതാക്കള്‍ കോഴിക്കോട് ആവശ്യപ്പെട്ടു.

വാക്‌സിനേഷന്‍ സംബന്ധിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് ഇതിനെ വിമര!്ശിക്കുന്ന മുസ്ലീം സംഘടനകളുടേയും, രാഷ്ട്രീയപാര്‍ട്ടികളുടെയും നിലപാട്.പെന്റാവാലന്റ് റൂബെല്ലയടക്കമുള്ള വാക്‌സിനേഷനുകളെ കുറിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വാക്‌സിനേഷനുകളുടെ ഉദ്ദേശശുദ്ധി സംബന്ധിച്ച് ഉയര്‍ന്ന ആശങ്കകള്‍ക്ക് ശാസ്ത്രീയമായ മറുപടി കിട്ടിയിട്ടില്ല. ഈ സാഹചര്യത്തില്‍ വാകസിനേഷന്‍ അടിച്ചേല്‍പിക്കരുതെന്ന് ഇ കെ സുന്നികള്‍ പറയുന്നു.

അതേസമയം ഇത്തരം നിലപാടുകളാണ് വാക്‌സിനേഷന്‍ തിരിച്ചടിയാകുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതികരണം.വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചിലര്‍ മതത്തെ കൂട്ടുപിടിക്കുകയും ചെയ്യുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വാക്‌സിനേഷന്‍ എടുക്കാത്ത കുട്ടികളുടെ എണ്ണം കൂടുന്നതിന്റെ കാരണം മറ്റൊന്നല്ലെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.